ഒരു വ്യത്യസ്തമായ സ്വയം
തൊഴിൽ വ്യവസായമാണ് ഇവിടെ പരിചയപ്പെടുത്തുന്നത് . ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ
തുടങ്ങി എങ്ങനെ കോടീശ്വരൻ ആകാം എന്നതാണ്. ഈ മേഖലയിൽ 25 വർഷം കൊണ്ട് പ്രവർത്തിക്കുന്ന പ്രൊഫസർ തങ്കപ്പൻ സാറിനെ പരിചയപ്പെടാം. ഒപ്പം "തങ്കമണി ഇംഗ്ലീഷ് മീഡിയം" സ്കൂളിന്റെ പ്രൈപ്രാറ്ററും മുതലാളിയും തങ്കപ്പൻ സാറിന്റെ ഭാര്യയുമായ
തങ്കമ്മ,
പ്രിൻസിപ്പൽ മകൾ തങ്കച്ചി എന്നിവരുമായാണ് ഇന്ന് അഭിമുഖം .
വെടി തള്ള് പത്രത്തിൻറെ ലേഖകൻ
രാജപ്പനുമായി നടത്തുന്ന അഭിമുഖം
ചോദ്യം : ഒരു സ്കൂൾ
നടത്താൻ പ്രാഥമികമായി എന്താണ് ആവശ്യം.
തങ്കപ്പൻ: നല്ല
വൃത്തിയായി പെയിൻറ് അടിച്ച ഒരു കോൺക്രീറ്റ് കെട്ടിടം മാത്രം മതി .
ചോദ്യം: ഈയിടെയായി നമ്മുടെ നാട്ടിൽ പെട്ടിക്കട ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ
പ്രളയമാണ് അതിനിടയിൽ
നിങ്ങൾ എങ്ങനെയാണ് വ്യത്യസ്തരാകുന്നത് .
തങ്കപ്പൻ: ഈ പരിസരത്തെ എല്ലാ സ്കൂളുകളെക്കാളും ഞങ്ങൾക്ക് ഫീസ് കൂടുതലാണ്
അതുതന്നെയാണ് ഇവിടെ ആളുകളുടെ ഉന്തും തളളലും നടത്താൻ കാരണം.
ചോദ്യം: മറ്റ്
സ്കൂളുകളേക്കാൾ എന്താണ് ഇവിടെ കൂടുതലായുള്ളത്.
തങ്കപ്പൻ: ഇവിടെ ഒരു ചുക്കും കൂടുതൽ ഇല്ല . കൂടുതലുള്ളത് ഫീസ് മാത്രം. അതാണ്
ഞങ്ങളുടെ വിജയത്തിനു
കാരണം.
ചോദ്യം: യൂണിഫോമും പാഠ പുസ്തകങ്ങളും എങ്ങനെയാണ് ഇത്ര ലാഭത്തിൽ
വിൽക്കുന്നത്.
തങ്കമ്മ: 40 രൂപയുടെ പോളിസ്റ്റർ തുണി ഞങ്ങൾ നാലായിരം രൂപയ്ക്ക് കൊടുക്കും.
അത് ഇനിയും കൂട്ടിയാലും വാങ്ങാൻ ആളുകൾ തയ്യാറാണ്. ഞങ്ങൾ ബാലപാഠം
വാങ്ങി 4000 മുതൽ 10000 വരെ നിരക്കിലാണ് കൊടുക്കുന്നത് . പിന്നെ വർഷം തോറും
ഓരോ ക്ലാസിനും ഇരുപത്തി അയ്യായിരം മുതൽ അഡ്മിഷൻ ഫീസും വാങ്ങും. ഈ
വർഷത്തെ ഞങ്ങടെ
വിറ്റുവരവ് 800 കോടി
രൂപയാണ്.
ചോദ്യം : പുതിയ
ബ്രാഞ്ചുകൾ എവിടെയെല്ലാം ഉണ്ട്.
തങ്കച്ചി: എല്ലാ ജില്ലകളിലും ഞങ്ങളുടെ ബ്രാഞ്ചുകൾ ഉണ്ട്. ഇപ്പോൾ ഗൾഫിലും
ഞങ്ങളുടെ ബ്രാഞ്ചുകൾ ഉണ്ട്. പക്ഷേ അമേരിക്കയിൽ ഞങ്ങടെ കളി നടക്കില്ല.
യൂറോപ്യൻ രാജ്യങ്ങളിലും കളി
നടക്കില്ല.
ചോദ്യം : പുതിയ
പ്രൊജക്റ്റ് എന്തെങ്കിലുമുണ്ടോ ഉണ്ടോ?
തങ്കപ്പൻ : കഴിഞ്ഞവർഷം ഒരു കോടി രൂപയുടെ ഒരു ബെൻസ് കാർ ഞങ്ങൾ
സ്വന്തമാക്കി ഈ വർഷം മകൾ തങ്കച്ചിക്കും 50 കോടിയുടെ സ്വകാര്യ ജെറ്റ് ഞാൻ
ഓർഡർ ചെയ്തിട്ടുണ്ട് . ജൂൺ മാസത്തെ അഡ്മിഷൻ ഫീസിൽ നിന്ന് ജെറ്റിന്
അഡ്വാൻസ് കൊടുക്കാനുള്ള പണം ലഭിച്ചു . ബാക്കിയെല്ലാം ഈ സ്കൂൾ വർഷം
നാട്ടുകാർ തന്നു സഹായിക്കും.
ചോദ്യം: ഏത് വിഭാഗത്തിൽ
ഉള്ള ആളുകളാണ് ഇവിടത്തെ കസ്റ്റമർ.
തങ്കപ്പൻ: കൂടുതലും
കൂലിപ്പണിക്കാരുടെ മക്കളാണ്.
ചോദ്യം: ഇവിടത്തെ സ്പോക്കൺ ഇംഗ്ലീഷ് പഠനം കേരളത്തിൽ വളരെ
പ്രശസ്തമാണല്ലോ!!!
തങ്കപ്പൻ: അതെ; പ്രശസ്തമാണ് . അമേരിക്കയിലേയും ഓസ്ട്രേലിയയിലേയും
ഉൾനാടൻ സ്ലാങ്ങുകൾ ഇവിടെ കുട്ടികളെ പറയാൻ പഠിപ്പിക്കുന്നു. മാതാപിതാക്കൾ
അത് എന്തോ വലിയ സംഭവം എന്നാണ് വിചാരിക്കുന്നത്. ഇതാണ് ഭാഷാപഠനത്തിലെ
രഹസ്യം .
ചോദ്യം: ഈ തൊഴിൽ മേഖലയെ
പറ്റി സാറിന്റെ ഒരു അഭിപ്രായം.
തങ്കപ്പൻ: പെട്ടെന്ന് തന്നെ വളർച്ച പ്രാപിക്കാൻ സാധിക്കുന്ന ഒരു വ്യവസായമാണ്
ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ .
0 അഭിപ്രായങ്ങള്‍